Connect with us

Crime

കിഫ്‌ബി സി ഇ ഒയും ഡെപ്യൂട്ടി സി ഇ ഒയും ചോദ്യം ചെയ്യലിന് ഇ ഡി ഹാജരാകാൻ നോട്ടീസ്

Published

on

തിരുവനന്തപുരം: വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന കേസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കിഫ്‌ബി സിഇഒ കെ.എം.എബ്രഹാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് നോട്ടീസ് നൽകി. മ‌റ്റന്നാൾ ഹാജരാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ കിഫ്‌ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് അധികൃതർ കിഫ്‌ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ, ആക്‌സിസ് ബാങ്ക് ഹോൾസെയിൽ മേധാവി എന്നിവർക്ക് എതിരെയാണ് നോട്ടീസയച്ചത്. കിഫ്‌ബി ഡെപ്യൂട്ടി മാനേജർ വിക്രം ജിത്ത് സിംഗിന് നാളെ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്

ഇവർ കൊച്ചിയിലെ കിഫ്‌ബി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. കിഫ്‌ബിയിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ സ്ഥിരീകരിച്ചപ്പോഴാണ് ഇവർക്കെതിരെ നോട്ടീസ് നൽകിയത്. സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും കിഫ്‌ബി മുഖാന്തിരമാണ് നടക്കുന്നത്. ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിൽ സർക്കാരിന് സമ്മർദ്ദമേറുമെന്ന് ഉറപ്പായി.

കേന്ദ്രത്തിന്റെ അനുമതി കൂടാതെയാണ് കിഫ്‌ബി മുഖാന്തിരം വിദേശഫണ്ട് സ്വീകരിച്ചത്. ഇത് വിദേശ നാണയ പരിപാലന നിയമത്തിന്റെ ലംഘനമാണ്. ആക്‌സിസ് ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് മസാല ബോണ്ടിറക്കിയത്. ഇതും ചട്ടലംഘനമാണെന്ന് കണ്ടെത്തിയാണ് ആക്‌സിസ് ബാങ്ക് ഹോൾസെയിൽ മേധാവിക്ക് ഉൾപ്പടെ നോട്ടീസ് നൽകിയത്. കേസിൽ അന്വേഷണം മുറുകുന്ന മുറയ്‌ക്ക് ധനമന്ത്രി തോമസ് ഐസക്കിനെയും ഇ.ഡി ചോദ്യം ചെയ്യാൻ സാദ്ധ്യതയുണ്ട്.

Continue Reading