Connect with us

KERALA

ജോസ് വിഭാഗം സ്ഥാനാർത്ഥി സിന്ധുമോൾ ജേക്കബിനെ സി.പിഎം പുത്താക്കി

Published

on

കോട്ടയം:പിറവത്ത് സി പി എമ്മിന്റെ പുറത്താക്കൽ നാടകം. പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ർത്ഥിയും സി പി എം അംഗവുമായ സിന്ധുമോൾ ജേക്കബിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നാണ് സിന്ധുമോൾ പറയുന്നത്. നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോൺഗ്രസിലെ ജിൽസ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സിന്ധുമോൾ ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ർത്ഥിയായത്. നടപടിയിൽ പ്രതിക്ഷേധിച്ച് ജിൽസ് പാർട്ടിവിടുകയും ചെയ്തു.അതേസമയം നിയമസഭാ സ്ഥാനാ‍ർത്ഥി നി‍ർണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ർപ്പ് കാര്യമാക്കുന്നില്ലെന്നായിരുന്നു സിന്ധുമോൾ ജേക്കബിന്റെ പ്രതികരണം. സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ ചേ‍ർന്ന് രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്ന് പറഞ്ഞ സിന്ധുമോൾ പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കുമെന്നും ജിൽസ് പെരിയപ്പുറം പാർട്ടിയോടാപ്പമുണ്ടാകുമെന്നും പറഞ്ഞു. പിറവത്തെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്നും പേമൻറ് സീറ്റല്ലെന്നും’ സിന്ധുമോൾ വ്യക്തമാക്കി.

Continue Reading