KERALA
ഈരാറ്റുപേട്ടയിലെ കൂവൽ :പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പി.സി.ജോര്‍ജ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെച്ചതായി പൂഞ്ഞാര്‍ സിറ്റിങ് എംഎല്‍എയും കേരള ജനപക്ഷം സ്ഥാനാര്‍ഥിയുമായ പി.സി.ജോര്‍ജ്. ഒരു കൂട്ടം ആളുകള്‍ പ്രചരണ പരിപാടികള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിര്‍ത്തിവെക്കുന്നത്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പി.സി.ജോര്‍ജിനെ ചില നാട്ടുകാര്‍ കൂവി വിളിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ് അസഭ്യവര്‍ഷവും നടത്തുകയുണ്ടായി.
തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തില്‍ നിന്ന് പ്രസംഗിക്കുന്നതിനിടെയാണ് ഒരു omg സംഘം ആളുകള്‍ കൂവിയത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കൂവല്‍ രൂക്ഷമായതോടെ പിസി ജോര്‍ജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എം.എല്‍.എ ആയി വരുമെന്നും അപ്പോള്‍ കാണിച്ചു തരാമെന്നുമായി പ്രസംഗം.