Connect with us

KERALA

തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതതിനെ തുടർന്ന് അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി റദ്ദാക്കി

Published

on

തലശ്ശേരി: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി. തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയത്. തലശ്ശേരി നിയോജക മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു.

ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എന്‍ഡിഎ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി ആശയവിനിമയം നടത്തും.

തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ വരെ റോഡ് ഷോ നടത്തും.

11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കുന്ന അമിത് ഷാ അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും പങ്കെടുക്കും.

Continue Reading