International
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്.
യുഎഇ സ്ഥാപിതമായ 1971 മുതൽ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. രാജ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്പനി, വേൾഡ് ട്രേഡ് സെന്റർ, ദുബായ് മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെയും നേതൃപദവി വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്.