Crime
ചെറുപുഴയിൽ മധ്യ വയസ്കൻ വെടിയേറ്റ് മരിച്ചു

കണ്ണൂർ. ചെറുപുഴയിൽ ഒരാൾ വെടിയേറ്റ് മരിച്ചു. ചേനാട്ട് കൊല്ലിയിലെ
കൊങ്ങോലിയിൽ സെബാസ്റ്റ്യൻ എന്ന ബേബി ആണ് മരിച്ചത്. അയൽവാസിയുമായുള്ള തർക്കത്തെ തുടർന്നാണ് സംഭവം. സമീപവാസിയായ ടോമി വാടാത്യരുത്തേൽ ആണ് വെടിയുതിർത്തത് എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇന്നു രാവിലെ 8.45 മണിയോടെയാണ് സംഭവം. റോഡിലൂടെടെ നടന്നുപോവുകയായിരുന്ന സെബാസ്റ്റ്യൻ, ടോമിയുടെ വീടിനു മുന്നിലെത്തിയപ്പോഴാണ് തർക്കവും വെടിവെയ്പ്പും ഉണ്ടായത്. ഉടനെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.