Connect with us

KERALA

മുഖ്യമന്ത്രിക്ക് ‘ക്യാപ്റ്റൻ’ വിശേഷണം നൽകിയിട്ടില്ല: ആ പ്രയോഗവുമായി പാർട്ടിക്ക്​ ബബന്ധമില്ലെന്ന് കോടിയേരി

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്ന് സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്ണന്‍. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. ആ പ്രയോഗവുമായി പാർട്ടിക്ക്​ ബന്ധമില്ലെന്നും​ കോടിയേരി പറഞ്ഞു. പാർട്ടിക്ക്​ എല്ലാവരും സഖാവാണെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

മുതിർന്ന നേതാവ്​ ഇ.പി ജയരാജൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്​ പറഞ്ഞതിനെയും കോടിയേരി തള്ളി. മത്സരിക്കണമോ എന്ന്​ തീരുമാനിക്കുന്നത്​ പാർട്ടിയാണെന്ന്​ അദ്ദേഹം പറഞ്ഞു. യഥാർഥ ബോംബിനെ ഭയമി​​ല്ല, പിന്നെയെങ്ങിനെയാണ്​ പ്രതിപക്ഷത്തിന്‍റെ നുണബോംബുകളെ ഭയക്കുക എന്നും അദ്ദേഹം ചോദിച്ചു.

വിനോദിനിയുടെ ഐ ഫോൺ പൈസ കൊടുത്തു വാങ്ങിയതാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറ‍ഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Continue Reading