Connect with us

Crime

മന്ത്രി കെ.ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി. ലോകായുക്ത വിധി ശരിവെച്ച് ഹൈകോടതി

Published

on

കൊച്ചി: ബന്ധുനിയമന കേസിൽ ലോകായുക്തയുടെ ഉത്തരവിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ലോകായുക്ത ഉത്തരവിൽ പിശകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. വിധിയിൽ ഇടപെടാൻ കഴിയില്ലെന്നും ലോകായുക്ത എല്ലാ വരങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചതെന്നും ഹൈക്കോടതി കണ്ടെത്തി.

ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയെ മാറ്റാൻ ലോകായുക്ത മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നു
ലോകായുക്ത റിപ്പോർട്ടിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു. ധാർമ്മികത മുൻനിർത്തിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബന്ധു കെ ടി അദീബിനെ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചുവെന്നാണ് ജലീലിനെതിരായ ആരോപണം.

ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരെ പരമാർശം ഉണ്ടാകുമോയെന്ന് ഭയന്നാണ് ജലീൽ പാർട്ടി നിർദേശ പ്രകാരം രാജിവച്ചത്.

Continue Reading