Connect with us

HEALTH

വായ വരണ്ടുണങ്ങുന്നു. കോവിഡിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ

Published

on

ന്യൂഡൽഹി: കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കാരണം രോഗബാധിതരില്‍ പുതിയ പല രക്ഷണങ്ങളും കാണിക്കുന്നുണ്ട്. സാധാരണയായി പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വസനബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് കോവിഡ് ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്.

പകുതിയിലധികം കോവിഡ് ബാധിതരില്‍ ഇതുവരെ കണ്ടുവരാത്ത രോഗലക്ഷണങ്ങളാണ് കാണുന്നതായാണ് നാഷണൽ ഇൻസ്റ്റിട്യൂട്ട്സ് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയറിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുുന്നത്.

പുതിയ പഠനം അനുസരിച്ച് വായ വരണ്ടുണങ്ങുന്നതാണ് ഇതില്‍ പ്രധാനമായി പറയുന്നത്.
വായിൽ ഉമിനീർ ഉല്പാദിപ്പിക്കാത്ത അവസ്ഥയാണ് ‘ക്സീറോസ്റ്റോമിയ’.

ഇത് വായ് വരണ്ടു പോകുവാൻ കാരണമാകുന്നു. ഉമിനീരിന്റെ ഘടനയിലെ മാറ്റമോ അല്ലെങ്കിൽ ഉമിനീർ ഒഴുക്ക് കുറയുന്നതോ ഇതിന് കാരണമാകാം.

കോവിഡ് ബാധയുടെ പ്രാരംഭ ഘട്ടത്തിലാണ് ഈ ലക്ഷണം കണ്ടുവരുന്നത്. ഇതിന് ശേഷമാകും മറ്റ് ലക്ഷണങ്ങളായ പനിയും തൊണ്ടവേദനയുമെല്ലാം അനുഭവപ്പെടുക.
വരണ്ട നാവാണ് പുതിയ കോവിഡ് ലക്ഷണങ്ങളിൽ രണ്ടാമത്തേത്.

ഇക്കാലയളവിൽ നാവ് വെള്ള നിറമായി മാറുന്നു. ചിലപ്പോൾ നാവിൽ വെളുത്ത നിറത്തിലുള്ള കുത്തുകൾ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങൾ കണ്ടുവരുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കാൻ പ്രയാസമുണ്ടാകും.

ഉമിനീർ കുറവായതിനാൽ തന്നെ ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാധിക്കില്ല. സാധാരണ നിലയിൽ സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും.

ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്. ഇത് വൈറസ് വ്യാപനം തടയാൻ സാധിക്കും.

Continue Reading