HEALTH
വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ജില്ലാ കലക്ടർ

കോഴിക്കോട്: ജില്ലയിൽ രോഗ വ്യാപനം ശക്തമാവുന്നതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ചകളിൽ വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
ഞായറാഴ്ച എല്ലാ വിധ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് നിരോധനം തടസ്സമാവുന്നതിനാലാണ് പുതിയ ഉത്തരവ്. വിവാഹത്തിന് പങ്കെടുക്കുന്ന എല്ലാവരും നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. പങ്കെടുക്കുന്നവരുടെ എണ്ണം 20 പേരായിരിക്കണമെന്നും ജില്ലാ കളക്ടർ സാംബശിവ റാവു ഐ.എ.എസ് ഉത്തരവിൽ വ്യക്തമാക്കി.