Connect with us

HEALTH

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു

Published

on

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് ഇന്ന് പുലർച്ചെ 3.15 ഓടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

കോവിഡ് ചികിത്സയിലായിരുന്നരാണ് മരിച്ചവരെല്ലാം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Continue Reading