NATIONAL
സുപ്രീം കോടതിയുടെ 48ാം ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ രമണ സ്ഥാനമേറ്റു

ഡല്‍ഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പങ്കെടുത്തു.
വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അധികാരം ഏല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിരമിച്ചിരുന്നു. പിന്നാലെയാണ് രമണയുടെ സ്ഥാനാരോഹണം.
കോവിഡ് വ്യാപനത്തിന്റെ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ബോബ്‌ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിക്കവെ രമണ അഭിപ്രായപ്പെട്ടിരുന്നു.