HEALTH
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

ബോപാൽ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ജൊബാത് മണ്ഡലത്തിലെ പ്രതിനിധിയായ കലാവതി ഭുരിയ (49) ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്.
പന്ത്രണ്ടു ദിവസം മുമ്പാണ് കലാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ എഴുപതു ശതമാനം അണുബാധ വന്ന കലാവതി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വസിച്ചിരുന്നതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇന്നലെ പെട്ടെന്നു രോഗനില വഷളായതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രി കാന്തിലാല്‍ ഭൂരിയയുടെ മരുമകളാണ് കലാവതി. 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. കലാവതിയുടെ മരണത്തില്‍ ഒട്ടേറെ നേതാക്കള്‍ അനുശോചനം അറിയിച്ചു.