HEALTH
പ്രതിദിന കോവി ഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 32 ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്.
ഒമ്പത് ദിവസം കൊണ്ടാണ് ഇന്ത്യയിൽ പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായത്. ഏപ്രിൽ മാസത്തിൽ മാത്രം 69 ലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഒരു മാസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.
മരണസംഖ്യയും കുതിച്ചുയരുകയാണ്.ഇരുപത്തിനാല് മണിക്കൂറിനിടെ 3523 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,11,853 ലക്ഷമായി ഉയർന്നു.കഴിഞ്ഞ മാസം മാത്രം 48,768 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.