Connect with us

KERALA

മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് നൽകി

Published

on


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ലഭിച്ച  ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി. രാവിലെ കണ്ണൂരിൽ നിന്ന് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്‌ഭവനിലെത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമർപ്പിച്ചത്.
.
രാജിക്കത്ത് അംഗീകരിച്ച ശേഷം ഗവർണർ മന്ത്രിസഭയെ കാവൽമന്ത്രിസഭയായി തുടരാൻ അനുവദിക്കുന്നതാണ് പതിവ്. നാളെയോടെ വിജയികളെ വിജ്ഞാപനം ചെയ്‌ത് പുതിയ നിയമസഭ രൂപീകരിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ചെയ്യും. തുടർന്ന് എൽ‌ഡിഎഫ് യോഗം ചേർന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ച് കത്ത് നൽകും. ഗവർണർ ക്ഷണിക്കുന്നതോടെ അടുത്ത മന്ത്രിസഭാ രൂപീകരണം നടക്കും’

Continue Reading