HEALTH
24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേർ. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി

24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേർ. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി
ന്യൂഡല്‍ഹി: പ്രതിദിനം മരിക്കുന്ന കോവിഡ് രോഗികളുടെ കണക്കില്‍ വീണ്ടും റെക്കോര്‍ഡിട്ട് ഇന്ത്യ. 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 3780 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം രാജ്യത്ത് റജിസ്റ്റര്‍ ചെയ്തത് 3,82,315 കോവിഡ് കേസുകളാണ്. രണ്ടു കോടിയും പിന്നിട്ട് ആകെ കോവിഡ് ബാധിതരുടെ എണ്ണം മുന്നോട്ട് കുതിക്കുകയാണ്.
അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും ചെറിയ വര്‍ധനയുണ്ട്. ചൊവ്വാഴ്ച 3,38,439 പേരാണ് രോഗമോചിതരായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,96,51,731 ആയി ഉയര്‍ന്നു. നിലവില്‍ 34.3 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്ത് 16,04,94,188 പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്.