Connect with us

Crime

ത്രിപുരയില്‍ സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബിജെപി ആക്രമം 

Published

on


അഗര്‍ത്തല: ത്രിപുരയില്‍ സിപിഎം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക്ക് സര്‍ക്കാരിനെതിരെ ബിജെപി ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.

വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മണിക് സര്‍ക്കാരിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസ് മണിക്‌സര്‍ക്കാരിനെയും പ്രവര്‍ത്തകരെയും വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു.

പ്രതിപക്ഷ ഉപനേതാവ് ബാദല്‍ ചൗധരിക്കൊപ്പമായിരുന്നു ശാന്തിബസാര്‍ സന്ദര്‍ശനം. സ്ഥലത്ത് ഇപ്പോഴും സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

Continue Reading