Connect with us

International

ഉപയോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തി സ്വകാര്യതാ നയവുമായി വാട്ട്‌സാപ്പ് വീണ്ടും

Published

on

ന്യൂഡല്‍ഹി : ഉപയോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തി സ്വകാര്യതാ നയവുമായി വാട്ട്‌സാപ്പ് വീണ്ടും. വിവാദ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദാക്കുമെന്ന തീരുമാനം പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ അറിയിപ്പ്.

നയം അംഗീകരിക്കാത്തവര്‍ക്ക് പല സേവനങ്ങളും മുടങ്ങുമെന്നാണ് പുതിയ അറിയിപ്പ്. ചാറ്റ് ലിസ്റ്റ് കാണാനും വിഡിയോ,ഓഡിയോ കോളുകള്‍ക്ക് മറുപടി നല്‍കാനും കഴിയില്ലെന്ന് വാട്ട്‌സാപ്പ് അറിയിച്ചു.

സ്വകാര്യതാ നയം അംഗീകരിക്കാന്‍ കഴിയാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദാക്കും എന്ന ആദ്യ തീരുമാനം വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇതേ നയം അംഗീകരിക്കാനുള്ള അറിയിപ്പുമായാണ് വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായി നയം നടപ്പിലാക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്.

Continue Reading