HEALTH
ലോക്ക്‌ഡൗൺ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം

തിരുവനന്തപുരം: കൊവിഡ് പ്രതിദിന വർദ്ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് സംസ്ഥാനം. ഏറ്റവും കൂടിയ പ്രതിദിനവര്‍ദ്ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിവസം കൊണ്ട് 745 പേരാണ് കൊവിഡിന് കീഴടങ്ങിയത്. ഇതോടെയാണ് ലോക്ക്‌ഡൗൺ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്.
വാരാന്ത്യ ലോക്ക്‌ഡൗണും മിനി ലോക്ക്‌ഡൗണും ഫലം കണ്ടുതുടങ്ങിയിട്ടില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുളളൂ. നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.