Connect with us

KERALA

പഴശ്ശി ഡാം ഇന്ന് ഇന്ന് ഉച്ചക്ക് 12 മണിക്ക് തുറക്കും. ജാഗ്രത പാലിക്കണമെന്ന് കലക്ടർ

Published

on

കണ്ണൂർ:പഴശ്ശി ഡാം ഇന്ന് ഭാഗികമായി തുറക്കുന്നു.
ഇന്ന് ഉച്ചക്ക് 12 മണിക്ക് തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55mm ആണ്. ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ വച്ച് കുടികൊണ്ടിരിക്കന്നു ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ അനുമതി നൽകിയിട്ടുണ്ട്.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ
പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കുക!

പോലീസ് ,ഫയർ സർവീസ് (101), റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ അനന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.പൊതു ജനങ്ങൾ ഇതൊരു അറിയിപ്പായി കണക്കാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

Continue Reading