HEALTH
ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ വല്ലാർപാടത്തെത്തി. സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാകും

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ വല്ലാർപാടത്തെത്തി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ട്രെയിൻ എത്തിയത്. 118 മെട്രിക്ടൺ ഓക്‌സിജനാണ് എത്തിച്ചത്.വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ നിറച്ച് കൊണ്ടുവന്നത്
ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്കയച്ച ലോഡ് അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു. വല്ലാർപാടത്ത് വച്ച് ഫയർ ഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ഓക്‌സിജൻ ടാങ്കർ ലോറിയിൽ നിറച്ച് മറ്റ് ജില്ലകളിലേക്ക് അയക്കും. ഇതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാകും.