NATIONAL
ലക്ഷദ്വീപില്‍ നടക്കുന്നതെല്ലാം അറിയുന്നുണ്ട്; കോടതിയ്ക്ക് അന്വേഷിക്കാന്‍ വഴികളുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്ന് ഹൈക്കോടതി. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു.
പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതായിരുന്നു പരാമര്‍ശം.
അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.