Entertainment
ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന്‍ മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന്‍ മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമര്‍ശിക്കാന്‍ ശ്രീ. മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു