KERALA
ഇന്ന് വിരമിക്കാനിരിക്കെ എസ്.ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ പോലീസ് അക്കാഡമിയിലെ എസ്ഐ സുരേഷ് കുമാറിനെ(56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് മരണം.
രാമവര്മപുരത്താണ് സുരേഷ് താമസിച്ചിരുന്നത്. സുരേഷ് കുമാറിനെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായി പോലീസ് പറഞ്ഞു.
പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു.