Connect with us

KERALA

കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപ്രതിപക്ഷ ബഹളം

Published

on

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്.

വാക്‌സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്‌സിന്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നത്. വാക്‌സിനേഷന് പത്തനംതിട്ടക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും മുനീര്‍ ആരോപിച്ചു.

രണ്ടാം തരംഗത്തില്‍ അപകടരമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഏത് വകഭേദം കാരണമാണ് മരണം സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനം വേണം. മൂന്നം തരംഗത്തില്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പീഡിയാട്രിക് ഐ.സി.യുവും വെന്റിലേറ്ററും സജ്ജീകരിക്കണം. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്നും എം.കെ. മുനീറും ചൂണ്ടിക്കാട്ടി.

മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അസത്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കി. ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നതാണ് സര്‍ക്കാറിന്റെ നയം. വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റേത് തെറ്റായ സമീപനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Continue Reading