HEALTH
സ്വകാര്യ ആപ്പുകൾ വഴിയും വാക്സിൻ ബുക്ക് ചെയ്യാം

ഡല്‍ഹി: കോവിൻ പോർട്ടലിനു പുറമേ പേയ്ടിഎം പോലെയുള്ള സ്വകാര്യ ആപ്പുകൾ വഴിയും ഇനി മുതൽ വാക്സിൻ ബുക്ക് ചെയ്യാം. 125 അപേക്ഷകരിൽ നിന്നു 91 അപേക്ഷകളാണ് സർക്കാർ അംഗീകരിച്ചത്.
പേയ്ടിഎം, മേക്ക് മൈ ട്രിപ്, ഡോ. റെഡ്ഡി ലബോറട്ടറീസ്, മാക്സ് ഹെൽത്ത്കെയർ, ഇൻഫോസിസ്, അപ്പോളോ ആശുപത്രി തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയാണ് വാക്സിൻ ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്തത്. കേരളം, ഉത്തർപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാന സർക്കാരുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പേയ്ടിഎം മാത്രമാണ് സേവനം ആരംഭിച്ചത്.
പേയ്ടിഎം (Paytm) ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫീച്ചർ സെക്‌ഷനിലെ വാക്സിൻ ഫൈൻഡർ ഓപ്ഷനിൽ ജില്ല/പിൻകോഡ് നൽകി സേർച് ചെയ്യാം.
സ്ലോട്ട് ലഭ്യമെങ്കിൽ ബുക്ക് നൗ ഓപ്ഷൻ നൽകി വാക്സീൻ സമയമവും സ്ഥലവും തെരഞ്ഞെടുത്ത് ബുക്കിങ് പൂർത്തിയാക്കാം.
സ്ലോട്ട് ഇല്ലെങ്കിൽ നോട്ടിഫൈ മീ വെൻ സ്ലോട്ട്സ് ആർ അവൈലിബിൾ എന്ന ഓപ്ഷൻ നൽകിയാൽ സ്ലോട്ടുകൾ അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കും.