KERALA
കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ എം പി ചുമതലയേറ്റു

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരൻ എം പി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് സുധാകരൻ കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദവി ഏറ്റെടുത്തത്. സേവാദൾ പ്രവർത്തകർ സുധാകരനെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു.
സുധാകരനൊപ്പം
വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു. താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ തുടങ്ങി മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കൽ ചടങ്ങ്.കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങെങ്കിലും പ്രവർത്തകരുടെ ആവേശം അടക്കാൻ നേതാക്കൾ പാടുപെട്ടു.