Connect with us

Entertainment

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ഉപ്പും മുളകിലെ ശിവാനിക്ക്

Published

on

പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ബേബി ശിവാനി പുരസ്‌കാരത്തിന് അര്‍ഹയായത്


തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടത് പ്രേക്ഷക പ്രിയ പരമ്പര ഉപ്പും മുളകിലെ ശിവാനി മേനോന്‍ ആണ്. പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ബേബി ശിവാനി പുരസ്‌കാരത്തിന് അര്‍ഹയായത്. പ്രേക്ഷക മനംകവര്‍ന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരമ്പര മുന്‍പോട്ട് പോവുകയാണ്. മികച്ച അഭിപ്രായങ്ങളും താരങ്ങളെ നെഞ്ചിലേറ്റിയും പ്രേക്ഷകര്‍ ഉപ്പും മുളകിനെ മനസില്‍ കുറിക്കുകയാണ്.

പുരസ്‌കാരത്തിന് അര്‍ഹയായതിന് പിന്നാലെ പ്രതികരണവുമായി ശിവാനി രംഗത്തെത്തി. എന്നെ ഞാനാക്കിയ എല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ശിവാനി പറയുന്നു. ഫ്ളവേഴ്സ് ചാനലിലെ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞാണ് ശിവാനി നന്ദി അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കുട്ടി താരത്തിന്റെ പ്രതികരണം

Continue Reading