Connect with us

NATIONAL

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി

Published

on


ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രകൃതി ദുരന്തങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാരണ നിയമത്തിലെ നിയമത്തിലെ 12 വകുപ്പ് പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനും സഹായത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കോവിഡും ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ മാനദണ്ഡം അനുസരിച്ച് സഹായം നൽകണമെന്ന് കോടതി വിധിച്ചത്.

മരണപ്പെട്ടവർക്ക് എത്ര തുക വീതം നൽകണം എന്നതിന് മാനദണ്ഡം തയ്യാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കുള്ളിൽ എത്രതുക എന്നതും ഇതിനുള്ള മാർഗരേഖയും തയ്യാറാക്കണം. നാല് ലക്ഷം രൂപ വീതം ധനസഹായം നൽകണം എന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ചിരുന്നത്.

Continue Reading