Connect with us

KERALA

കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സർക്കാർ

Published

on

ന്യൂഡൽഹി: കെ.എം. മാണി അഴിമതിക്കാരൻ ആയിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നതിനിടെയാണ് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ മാണിയെ അഴിമതിക്കാരനാക്കിയത്.അഴിമതിക്കാരനെതിരെയാണ് എം.എൽ.എമാർ സഭയിൽ പ്രതിഷേധിച്ചതെന്നും സർക്കാർ വാദിച്ചു. എന്നാൽ, കേരള നിയമസഭയിൽ എം.എൽ.എമാർ നടത്തിയ അക്രമസംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജി പരിഗണിക്കുന്നത് ജൂലൈ 15-ലേക്ക് മാറ്റി.
കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എൽ.എമാർ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം.

Continue Reading