Connect with us

HEALTH

മദ്യം വാങ്ങാൻ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ഹൈക്കോടതി

Published

on


കൊച്ചി: മദ്യം വാങ്ങാന്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ മുന്നില്‍ നില്‍ക്കുന്നവരുടെ വ്യക്തിത്വം പരിഗണിക്കണമെന്ന് ഹൈക്കോടതി. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ കോടതിയ്ക്ക് മുന്നില്‍ ഹാജരായ എക്‌സൈസ് കമ്മീഷണറോടും ബെവ്‌കോ എം.ഡിയോടുമായിരുന്നു നിര്‍ദേശം.

മദ്യം നിരോധിത വസ്തു വില്‍ക്കുന്നത് പോലെയാണ് വില്‍ക്കുന്നതെന്നും കോടതി പറഞ്ഞു.

രാജ്യത്തെ കൊവിഡ് നിരക്കില്‍ കേരളം മുന്നിലാണ്. കല്യാണത്തിന് 10ഉം മരണത്തിന് 20 പേരും മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാവുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ നടപടി.

Continue Reading