Connect with us

KERALA

കോഴി ഇറച്ചിയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റം

Published

on

കൊച്ചി: കോഴി ഇറച്ചിയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റം. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ കാരണം. നിലവിൽ കോഴി വില കിലോയ്ക്ക് 160 രൂപ കടന്നു.

കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതൽ 245 രൂപ വരെയാണ് ശനിയാഴ്ചത്തെ വില. കഴിഞ്ഞ ആഴ്ച ഇത് 80 മുതൽ 90 രൂപ വരെയായിരുന്നു. എന്നാൽ ബലിപെരുന്നാൾ അടുത്തതോടെ കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണ്.

ആഭ്യന്തര കർഷകർ ഉത്പാദനം നിർത്തി വെച്ചതോടെ തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഇറച്ചിക്കോഴികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധിക്കാനാണു സാധ്യത

Continue Reading