Crime
കരുവന്നൂർ സഹകരണ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തയാൾ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: കരുവന്നൂർ സഹകരണ സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയോളം വരുന്ന ക്രമക്കേടിനിടെ വായ്പ എടുത്ത ഒരാൾ ആത്മഹത്യ ചെയ്തു. ബാങ്കിൽ നിന്ന് വായ്പ എടുത്ത മുൻ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദൻ.
വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇപ്പോൾ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.