KERALA
ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു. മന്ത്രിയുടേത് നിഷേധാത്മക നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തുകയും ചെയ്തു. സഭ തുടങ്ങിയപ്പോൾ തന്നെ മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ രാജി ആവശ്യം മുഖ്യമന്ത്രി തളളി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചത്