Connect with us

HEALTH

കോവിഡിൽ സർക്കാറിനെ വിമർശിച്ച് കെ.കെ ശൈലജ

Published

on

കോവിഡിൽ സർക്കാറിനെ വിമർശിച്ച് കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചെറുകിട കച്ചവടക്കാരുൾപ്പടെയുള്ള സ്വയം തൊഴിൽ ചെയ്യുന്നവരുടെ പ്രതിസന്ധി നിയമസഭയിൽ ചൂണ്ടിക്കാണിച്ച് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് സർക്കാർ ഇക്കാര്യത്തിൽ അലംഭാവം കാട്ടരുതെന്നും   എംഎൽഎയായ കെകെ ശൈലജ പറഞ്ഞു.

ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാണെന്നും കെകെ ശൈലജ വിശദീകരിച്ചു.

പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സർക്കാർ ഇടപെടലുണ്ടാവണം. ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, കുറഞ്ഞ പലിശയിലുള്ള വായ്പയോ നൽകണമെന്നും കെകെ ശൈലജ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ പറഞ്ഞു.

ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ താൽക്കാലിക പരിഹാരം മാത്രമേ ആകുന്നുള്ളൂ എന്ന് ശെല ജ സൂചിപ്പിച്ചു. കൈത്തറി തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വേഗത്തിൽ വിതരണം ചെയ്യണമെന്നും ഓണം റിബേറ്റ് 10% കൂട്ടണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ക്ഷേമനിധി മതിയാവില്ല. പ്രത്യേക പാക്കേജ് വേണം. പലിശ രഹിത വായ്പ വേണം തുടങ്ങിയ കാര്യങ്ങളും അവർ ഉന്നയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ പ്രതിപക്ഷം സഭയിൽ ഉന്നയിച്ച തരത്തിലുള്ള വിമർശനമാണ് ഇന്ന് ഭരണപക്ഷ ബെഞ്ചിൽ നിന്നും ഉയർന്ന് കേട്ടത്.

Continue Reading