Connect with us

International

ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ

Published

on

ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22 – 20 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് കാലെടുത്ത് വെച്ചത്. സെമിയിൽ സിന്ധുവിന്റെ എതിരാളി ആരാണെന്ന് ഉറപ്പായിട്ടില്ല. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ സിന്ധു വെള്ളി നേടിയിരുന്നു.
ആദ്യ ഗെയിം 21 – 13ന് അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷേ രണ്ടാം ഗെയിമിൽ കനത്ത പോരാടം നേരിടേണ്ടി വന്നു. തായ്‌ലാൻഡിന്റെ റാച്ചനോക്ക് ഇന്റാനോണും ചൈനീസ് തായ്പേയിയുടെ ടായ് സൂ യിംഗും തമ്മിലുള്ള ക്വാർട്ടർ ഫൈനലിലെ ജേതാവിനെ സിന്ധു സെമിയിൽ നേരിടും.

Continue Reading