Business
ആഗസ്റ്റ് ഒൻപത് മുതൽ എല്ലാ കടകളും തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ടി നസിറുദീൻ

കാേഴിക്കോട്: സംസ്ഥാനത്തെ എല്ലാ കടകളും ആഗസ്റ്റ് ഒൻപത് മുതൽ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദീൻ പറഞ്ഞു. സർക്കാരിന് ആവശ്യത്തിന് സമയം കൊടുത്തതിനുശേഷമാണ് തീരുമാനം എടുത്തത്. വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സംസ്ഥാനത്തെ എല്ലാ, കടകളും എല്ലാദിവസവും തുറക്കാനും കൂടുതൽ സമയം പ്രവർത്തിക്കാനും അനുമതി നൽകുന്ന തീരുമാനം നാളെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും. വാരാന്ത്യ ലോക്ക് ഡൗൺ ഗുണകരമല്ലെന്നാണ് വിലയിരുത്തൽ.