Education
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം. ഉദ്യോഗാർത്ഥികൾ മുടി മുറിച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കി ഉദ്യോഗാർഥികൾ.
സമരത്തിന്റെ ഭാഗമായി വനിതാ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ചു. തുടർഭരണം നേടിയെത്തിയ എൽഡിഎഫ് സർക്കാർ തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.