Connect with us

International

ഒളിംപിക്‌സിൽ ഇന്ത്യ നാലാംമെഡൽ ഉറപ്പിച്ചു. ഗുസ്തി താരം രവികുമാർ ദാഹിയ ഫൈനലിലെത്തി

Published

on

ടോക്യോ: ഇന്ത്യയ്ക്ക് ഒളിംപിക്‌സിൽ നാലാംമെഡൽ ഉറപ്പിച്ച് ഗുസ്തി താരം രവികുമാർ ദാഹിയ ഫൈനലിലെത്തി. 57 കിലോ വിഭാഗം സെമിയിൽ കസഖ്സ്ഥാൻ താരത്തെ തോൽപിച്ചാണ് ഇന്ത്യൻ താരത്തിന്റെ പടയോട്ടം. സുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് രവികുമാർ.
കസാഖ്സ്ഥാന്റെ നൂറിസ്‌ലാം സനായേവ് സെമി പോരാട്ടത്തിനിടെ പരുക്കേറ്റ് പിൻമാറിയതോടെയാണ് രവികുമാർ ഫൈനലിൽ കടന്നത്. നേരത്തെ, ബൾഗേറിയൻ താരം ജോർജി വാലെന്റീനോവ് വാംഗെലോവിനെ 14-4ന് തകർത്താണ് ഇരുപത്തിമൂന്നുകാരനായ രവികുമാർ ദാഹിയ സെമിയിൽ കടന്നത്.പ്രീ ക്വാർട്ടറിൽ കൊളംബിയൻ താരം എഡ്വാർഡോ ടൈഗ്രേറോസിനെ 13-2നും രവികുമാർ തറപറ്റിച്ചു.

Continue Reading