Entertainment
താരക പെണ്ണാളേ എന്ന് പാടാൻ ഇനി ബാനർജി ഇല്ല

കൊല്ലം.പ്രശസ്ത നാടൻ പാട്ട് കലാകാരൻ ബാനർജി അന്തരിച്ചു കോവിട് ബാധിച്ചു ആയിരുന്നു അന്ത്യം. നാടൻ പാട്ടിലെ സജീവ സാന്നിധ്യം ആയിരുന്നു. താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ പ്രശസ്തമായിരുന്നു. ഫോക് ലോർ അക്കാദമി യുടേതടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൊല്ലം കലാസംഘം എന്ന സമിതിയിലൂടെയാണ് പ്രഫഷണൽ വേദികളിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്. കൊല്ലം ശാസ്താകോട്ടയാണ് സ്വദേശം.
Fourth eye ന്യൂസ് കൊല്ലം.