Connect with us

Crime

പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

Published

on

കോഴിക്കോട്: ചന്ദ്രിക പണമിടപാട് കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി തങ്ങള്‍ ഇ.ഡി യെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ ഫിനാന്‍സ് ഡയറക്ടര്‍ പി.എ അബ്ദുള്‍ ഷമീര്‍ രാവിലെ പത്തരയോടെ കൊച്ചി ഓഫിസില്‍ ഹാജരാകും.
ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. അതേസമയം പണമിടപാടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.
ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പണത്തിന്റെ ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Continue Reading