Connect with us

HEALTH

കേരളത്തിൽ രണ്ട് ഡോസ് വാക്സിനെടുത്തവരിൽ രോഗവ്യാപനം കൂടുതൽ

Published

on

ന്യൂഡൽഹി:കോവിഡിൽ കേരളത്തിന് ആശങ്ക വർധിപ്പിച്ച് കേന്ദ്രത്തിന്റെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലയിൽ വാക്സിൻ രണ്ട് ഡോസും എടുത്തവരിൽ രോഗവ്യാപനം കൂടുതലെന്നാണ്  കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.ജില്ലയിൽ രണ്ട് ഡോസും സ്വീകരിച്ചിട്ടും രോഗബാധിതരായവരുടെ എണ്ണം 5000 കടന്നു. ഇതിൽ 258 പേർ വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് രോഗബാധിതരായത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും രോഗം ബാധിച്ചത് 14,000ൽ അധികം പേർക്കാണ്. ഇതിൽ 4490 പേർ വാക്സിനെടുത്ത് 15 ദിവസം പിന്നിട്ട ശേഷമാണ് രോഗബാധിതരായത്. ഇതാണ് കേന്ദ്രം ഗൗരവത്തോടെ ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം പഠിക്കാനെത്തിയ ആറംഗ സംഘമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. പത്തനംതിട്ട ജില്ലയിൽ വാക്സിൻ വിതരണത്തിൽ പിഴവ് സംഭവിച്ചോ എന്നതുൾപ്പെടെ പഠനവിധേയമാക്കാനും കേന്ദ്രം നിർദേശിച്ചു.വാക്സിനെടുത്ത ശേഷവും രോഗബാധിതരാകുന്നവരുടെ പട്ടിക സംബന്ധിച്ച് കേരളത്തിൽ ഔദ്യോഗിക പഠനം നടന്നിട്ടുള്ളത് പത്തനംതിട്ടയിൽ മാത്രമാണ്.
മറ്റ് ജില്ലകളിലും സമാനമായ പട്ടിക തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading