HEALTH
രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,070. പകുതിയും കേരളത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,070 പേർക്ക്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,19,34,455 ആയി. ഇരുപത്തിനാലുമണിക്കൂറിനിടെ 491 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,27,862 ആയി ഉയർന്നു. 3,10,99,771 പേരാണ് കൊവിഡ് മുക്തരായത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിൽ പകുതിയിൽ കൂടുതലും കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ 20,367 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 17,654 ആയി.