KERALA
മട്ടന്നൂരിൽ സി.പി.എം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

കണ്ണൂർ: മട്ടന്നൂർ നടുവനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. പന്നിപ്പടക്കമാണ് പൊട്ടിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നിടിയാഞ്ഞിരം വേളപ്പൊയിലെ രാജേഷിനാണ് പരിക്കേറ്റത്. വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ ഇയാൾ നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മട്ടന്നൂർ പോലീസ് എത്തി അന്വേഷണം തുടങ്ങി.