KERALA
എൻ.ഐ.എ ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി ജലീൽ രാജി വെക്കേണ്ടതില്ലെന്ന് കാനം

തിരുവനന്തപുരം: എന്‍.ഐ.എ ചോദ്യം ചെയ്തതിന്‍റെ പേരില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.ചോദ്യം ചെയ്തതല്ലേയുള്ളൂ, കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലല്ലോ എന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. കോടതി പരാമര്‍ശമുണ്ടായപ്പോള്‍ മാത്രമാണ് മറ്റ് മന്ത്രിമാര്‍ രാജിവെച്ചത്.
ദേശീയ അന്വേഷണ ഏജന്‍സികളെക്കൊണ്ട് സര്‍ക്കാറിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും കാനം ആരോപിച്ചു. സര്‍ക്കാരിന്‍റെ പ്രതിച്ഛായ നഷ്ടപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ കൊണ്ട് പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിദേശവകുപ്പ് വിചാരിച്ചാല്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാകും. എന്നാല്‍ അതിലേക്കൊന്നും അന്വേഷണം പോകാത്തത് ദുരൂഹമാണെന്നും കാനം കൂട്ടിച്ചേർത്തു.