KERALA
സ്വപ്ന സുരേഷിനെ കസ്റ്റഡിൽ വേണമെന്ന എൻ.ഐ.എ അപേക്ഷ നാളെ പരിഗണിക്കും. നെഞ്ചിടിപ്പോടെ രണ്ട് മന്ത്രിമാർ

കൊച്ചി: സംസ്ഥാനത്തെ രണ്ടു മന്ത്രിമാര്‍, ക്യാബിനറ്റ് റാങ്കിലുള്ള ഉന്നതന്‍, മന്ത്രിപുത്രനടക്കമുള്ള ഉന്നതര്‍ എന്നിവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാകുമോയെന്ന് അടുത്ത ദിവസത്തിനകം അറിയാം. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍ഐഎ നല്‍കിയ അപേക്ഷ കോടതി നാളെയാണ് പരിഗണിക്കുന്നത്. സ്വപ്നയെ ചോദ്യം ചെയ്താല്‍ മാത്രമെ ഈ ഉന്നതരുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ.
സ്വപ്‌ന നേരത്തെ നല്‍കിയ മൊഴികളൊക്കെ കളവായിരുന്നുവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ രേഖകളാണ് എന്‍ഐഎ വീണ്ടെടുത്തത്. സ്വപ്‌നയുടെയും ഒന്നാം പ്രതി സന്ദീപ് നായരുടെയും ഫോണ്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നും 2000 ജിബി വരുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതു വച്ചാകും സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍.
നേരത്തെ മന്ത്രിമാരുമായും ഉന്നരുമായും കോണ്‍സുലേറ്റിലെ ജീവനക്കാരി എന്ന നിലയില്‍ മാത്രമാണ് ബന്ധമുള്ളതെന്നായിരുന്നു സ്വപ്‌ന നല്‍കിയ മൊഴി. എന്നാല്‍ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും, ഓഡിയോ, വീഡിയോ സന്ദേശങ്ങളും വീണ്ടെടുത്തപ്പോള്‍ അതിനുമപ്പുറം പല ഉന്നതരുമായിട്ടും സ്വപ്‌നയ്ക്കുള്ള ബന്ധം വഴിവിട്ടതാണെന്നാണ് omgomgomg എന്‍ഐഎ കണ്ടെത്തിയത്. വ്യക്തിപരമായ ബന്ധത്തിനപ്പുറം ഈ സൗഹൃദങ്ങളൊക്കെ സ്വര്‍ണക്കടത്തിന് ഏതെങ്കിലും തരത്തില്‍ സഹായകരമായി തോന്നിയാല്‍ അതു കുരുക്കാവും.
ചില മന്ത്രിമാരുടെ യാത്രയിലടക്കം സ്വപ്‌ന അനുഗമിച്ചിരുന്നുവെന്നും എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്നയെ പരിചയമെന്നു പലരും അവകാശപ്പെടുമ്പോഴും അതല്ല സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച കാര്യം സ്വപ്‌ന ഇവരെ അറിയിച്ചിരുന്നതായും ചാറ്റുകള്‍ പരിശോധിച്ചതില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ സ്വപ്നയെ ചോദ്യം ചെയ്യുന്നതോടെ കൃത്യത വരുത്താനാകും.
അതിനിടെ സ്വപ്‌നയ്ക്കു വന്ന ശബ്ദ സന്ദേശം ഒരു മന്ത്രിയുടേതാണെന്ന സംശയത്തെ തുടര്‍ന്ന് എന്‍ഐഎ ശബ്ദ സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലവും ഉടന്‍ ലഭിച്ചേക്കും. സ്വപ്നയെ ചോദ്യം ചെയ്തതിന് ശേഷം ഉന്നതരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എന്‍ഐഎ.