Crime
തിരുവനന്തപുരത്ത് ഇരട്ടക്കൊലപാതകം. പ്രതി പോലീസിൽ കീഴടങ്ങി

തിരുവനനന്തപുരം: മാറനല്ലൂരിൽ യുവാവ് സുഹൃത്തുക്കളായ രണ്ടുപേരെ തലയ്ക്കടിച്ചുകൊന്നശേഷം പ്രതി പൊലീസിൽ കീഴടങ്ങി. മാറനല്ലൂർ മൂലക്കോണം ഇലംപ്ളാവിള വീട്ടിൽ ചപ്പാത്തി സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ്(41),മലവിള തടത്തരികത്ത് വീട്ടിൽ പക്രു എന്നറിയപ്പെടുന്ന സജീഷ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ ബന്ധു അരുൺ രാജ് എന്ന മുപ്പതുകാരനാണ് ഇരട്ട കൊലപാതകങ്ങൾ നടത്തിയത്. ഇയാൾ ഇന്ന് രാവിലെ ആറുമണിയോടെ പൊലീസിന് മുന്നിൽ കീഴടങ്ങി. സന്തോഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. മൂവരും ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടയിൽ നടന്ന വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ച തെന്ന് സംശയിക്കുന്നു.