KERALA
പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ (16) ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. കവടിയാറിലെ ജവഹർ നഗറിലുള്ള ഫ്ളാറ്റിലാണ് അപകടമുണ്ടായത്. ഫ്ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ഉച്ചയ‌്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.