Connect with us

KERALA

സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ്

Published

on

പാലക്കാട്: സുരേഷ് ഗോപിയ്ക്ക് ചെരുപ്പ് സല്യൂട്ടുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പാലക്കാട് അഞ്ച് വിളക്കിലാണ് പ്രതിഷേധം. നാണംകെട്ട സുരേഷ് ഗോപി, എന്തിന് നിനക്ക് സല്യൂട്ട് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്നലെ ഒല്ലൂരില്‍ എസ്ഐയെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചതിന്‍റെ ഭാഗമായിട്ടായിരുന്നു സമരപരിപാടി. എംപിയെ സല്യൂട്ട് ചെയ്യന്‍ നിലവില്‍ ചട്ടമില്ലെന്നും ഈ രീതി തുടര്‍ന്നാല്‍ പൊലീസുകാര്‍ക്ക് മറ്റ് പണികള്‍ ചെയ്യാന്‍ സമയമുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Continue Reading