KERALA
സംസ്ഥാനത്ത് കമ്മീഷന്‍ സര്‍ക്കാരാണ് ഉള്ളതെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സംസ്ഥാനത്ത് കമ്മീഷന്‍ സര്‍ക്കാരാണ് ഉള്ളതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെ. റെയില്‍, ജലപാത എല്ലാം കമ്മീഷന്‍ അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. എന്ത് നിര്‍മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുമെന്നും സുധാകരന്‍ ആരോപിച്ചു.
സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും കേന്ദ്രവും അനിയന്‍ ബാവ ചേട്ടന്‍ ബാവ പോലെയാണ്. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബി ജെ പി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുന്നു. കേരളത്തിലും അതുപോലെയാണ്. എല്ലാം അഴിമതിയാണ്. മുട്ടില്‍ മരംമുറി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തും.
തെളിവുകള്‍ മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടെന്നറിയാം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക് പിന്നിലുള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തി. കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ? നാല് വര്‍ഷം കൊണ്ട് നടന്ന സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നു എന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.